കൊല്ലം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാനോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ.പി.എ സ്നേഹസ്പർശം 16ആമതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

50ൽപരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ. പി. എ. പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്യ്തു. ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ കെ.ടി. സലിം മുഖ്യാതിഥിയായി പങ്കെടുത്തു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു.

കെ.പി.എ. ജനറൽ സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധൻ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, ബ്ലഡ് ഡോനെഷൻ കൺവീനർമാരായ വി. എം. പ്രമോദ്, നവാസ് ജലാലുദ്ദീൻ, ഏരിയ കോർഡിനേറ്റർ പ്രദീപ് എന്നിവർ ആശംസകൾ നേർന്നു.

കെ.പി.എ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ഹമദ് ടൗൺ ഏരിയ ജോയിന്റ് സെക്രട്ടറി ബിനിത അജിത് , വൈസ് പ്രസിഡന്റ് വിനോദ് പരവൂർ, ഏരിയ എക്സിക്യൂട്ടീവ്സ് രജിത്, സജികുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

sg

You might also like

  • Lulu Exchange
  • Straight Forward

Most Viewed