ലോകത്തെങ്ങുമുള്ള സത്യവിശ്വാസികളുടെ വസന്തകാലമാണ് വിശുദ്ധ റമദാനെന്ന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ

ലോകത്തെങ്ങുമുള്ള സത്യവിശ്വാസികളുടെ വസന്തകാലമാണ് വിശുദ്ധ റമദാനെന്ന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം പറഞ്ഞു.
റമദാനിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ പ്രവർത്തകരോട് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി, അലി അൽത്താഫ്, അബ്ദുറഹീം ഇടുക്കി, എക്സിക്യുട്ടീവ് അംഗം ഖാലിദ് സി എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.
sfszdf