പിജിഎഫ് സ്പീക്കേർസ് ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെര‍ഞ്ഞെടുത്തു


പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പ്രസംഗപരിശീലന വേദിയായ പിജിഎഫ് സ്പീക്കേർസ് ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെര‍ഞ്ഞെടുത്തു. ഷൈജു മാത്യു പ്രസിഡണ്ടായും, രശ്മി എസ് നായർ സെക്രട്ടറിയായും, റോസ് ലാസർ ട്രഷററായുമുള്ള പുതിയ കമ്മിറ്റിയിൽ സാബു പാല ( വൈസ് പ്രസിഡണ്ട്, വിദ്യാഭ്യാസം ), വൽസൻ സി വി (സെക്രട്ടറി, പബ്ലിക്ക് റിലേഷൻസ്), ഹുസൈൻ ചേർപ്പ് (സെക്രട്ടറി, മെമ്പർഷിപ്പ്), ലക്ഷ്മി വിജയധരൻ (സർജന്റ് അറ്റ് ആംസ്) എന്നിവരാണ് മറ്റ് നിർവാഹക സമിതി അംഗങ്ങൾ.

പ്രദീപ് പുറവങ്കര (ചീഫ് മെന്റർ), വിശ്വനാഥൻ ഭാസ്കരൻ ( മെന്റർ), ജോസഫ് വിഎം, അശ്വതി ഹരീഷ്, സുധീർ എൻ പി (കോർഡിനേറ്റർമാർ), ബിനു ബിജു, ബിജു കെ പി (അഡ്വൈസർമാർ) എന്നിവരുടെ മേൽനോട്ടത്തിലാണ് സ്പീക്കേർസ് ഫോറം പ്രവർത്തിക്കുന്നത്.

എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ച്ചകളിൽ വൈകീട്ട് 7.30 മുതൽ 9.30 വരെയാണ് പ്രസംഗ പരിശീലനം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 3375 7799 അല്ലെങ്കിൽ 3349 7487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed