റമദാനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇറക്കുമതി ചെയ്തത് 38000ത്തിലധികം കന്നുകാലികളെ

റമദാനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇറക്കുമതി ചെയ്തത് 38000ത്തിലധികം കന്നുകാലികളെയെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ. വരും ദിവസങ്ങളിൽ 12000 കന്നുകാലികളെക്കൂടി രാജ്യത്തെത്തിക്കും. പുതിയതും ശീതീകരിച്ചതുമായ മാംസ വിഭവങ്ങളുടെ മതിയായ വിതരണം ഉറപ്പാക്കാനാണ് ഇറക്കുമതികൾ അധികരിപ്പിച്ചത്.
റമദാനിൽ ഗാർഹിക ഉപയോഗത്തിനും റസ്റ്റാറന്‍റുകൾക്കും മാംസത്തിന്‍റെ ആവശ്യകത വർധിക്കുന്ന സാഹചര്യമാണ്. എല്ലാ ഷിപ്മെമെന്റുകൾക്കും ആരോഗ്യ പരിരക്ഷകളും ഹലാൽ സർട്ടിഫിക്കറ്റുകളും നിർബന്ധമാക്കിയിട്ടുണ്ട്. മാംസത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അംഗീകൃത വ്യാപാരികളിൽനിന്നേ മാംസം വാങ്ങാവൂയെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
asdasd