തൊഴിലിടങ്ങളിലെ നിയമ, സുരക്ഷ ലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി തൊഴിൽ മന്ത്രാലയം


തൊഴിലിടങ്ങളിലെ നിയമ, സുരക്ഷ ലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി തൊഴിൽ മന്ത്രാലയം. 2024ൽ മന്ത്രാലയം തൊഴിലിടങ്ങളിൽ നടത്തിയ 1091 പരിശോധനകളിൽ കണ്ടെത്തിയ 582 ലംഘനങ്ങളെ ചൂണ്ടിക്കാട്ടി മന്ത്രാലയം സംഘടിപ്പിച്ച വർക്ക്ഷോപ്പിലാണ് തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകിയത്.

സുരക്ഷ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജോലിസ്ഥലങ്ങൾ, താമസസ്ഥലങ്ങൾ, മറ്റു തൊഴിലുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്. നിർമാണ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ കഴിഞ്ഞ വർഷം നടത്തിയത്.

വ്യവസായ ശാലകൾ, പാർപ്പിടങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടന്നു. ശരിയായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

article-image

egdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed