അൽ ഹിലാൽ മെഡിക്കൽ സെന്റർ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

അൽ ഹിലാൽ മെഡിക്കൽ സെന്റർ - ഹിദ്ദ്, കിഡ്സ് പാലസുമായി സഹകരിച്ച് തായ് മാർട്ടിൽ 2 മുതൽ ആറ് വയസ് പ്രായമുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
തായ്‌ലൻഡ് അംബാസഡർ സുമേറ്റ് ചുലജാതെ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ. ശരത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
140-ലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തോടനുബന്ധിച്ച് ആവേശകരമായ ഗെയിം ഷോകൾ ഉൾപ്പെടെയുള്ള പരിപാടികളും അരങ്ങേറി. കൂടാതെ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് കിഡ്സ് പാലസ് നൽകുന്ന സൗജന്യ ടിക്കറ്റുകളും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകി.
asdfadsf
asfs
ഇതിനുപുറമെ, അൽ ഹിലാൽ മെഡിക്കൽ സെന്റർ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സൗജന്യ മെഡിക്കൽ പരിശോധനയോടൊപ്പം സൗജന്യ മെഡിക്കൽ വൗച്ചറുകളും നൽകി.
മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും എ തായ് മാർട്ട് നൽകുന്ന സുവനീർ സമ്മാനങ്ങളും കൈമാറി. പാട്ടും നൃത്തവും ഉൾപ്പെടെയുള്ള വിനോദ വിഭാഗങ്ങളും ഇവിടെ അരങ്ങേറി.
dds