ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ വനിതാ വേദി ശൈത്യകാല ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സാക്കിറിൽ ശൈത്യകാല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ബി.വി.കെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ലൈവ് കുക്കിങ്ങും നടന്നു.
വൈകീട്ട് ആറിന് ആരംഭിച്ച ക്യാമ്പ് പുലർച്ചെ മൂന്നുമണിവരെ നീണ്ടു. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ഷിദ പ്രവീൺ, ബഷരിയ മുനീർ, മുബഷിറ റിയാസ്, ജംഷി ഫസൽ, സഹല വാഹിദ്, സക്കീന അഹമ്മദ്, ഷാജിത ബഷീർ എന്നിവർ നേതൃത്വം നൽകി. സിനിമ- സീരിയൽ നടി ശ്രീലയ റോബിൻ മുഖ്യാതിഥിയായിരുന്നു.
ddfg