ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കീഴിൽ കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു


ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കീഴിൽ കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. എറണാകുളം ജില്ലയിലെ കളമശ്ശേരി നിവാസികളായ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടുത്തിയാണ്‌ പുതിയ കമ്മിറ്റി രൂപവത്കരിച്ചത്.

പ്രസിഡന്റായി പീറ്റർ തോമസ്, ജനറൽ സെക്രട്ടറിയായി ജോൺസൻ തച്ചിൽ, ട്രഷറർ ആയി പോളി വിതയത്തിൽ എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡന്റായി ജീസ് ജോർജ്, സെക്രട്ടറിമാരായി സാംസൺ കെ.എ, ഷാൻ സലിം, പ്രിൻസ് കെ.ടി, എന്റർടെയിൻമെന്റ് സെക്രട്ടറിയായി സണ്ണി അയിരൂർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ഉമർ പാനായിക്കുളം, സുനിൽ ബാബു, ഇക്ബാൽ എം.എം, ജോഷി വർഗീസ്, ബെന്നി കെ.ഡി, ഷൈജോ വർഗീസ്, രഞ്ജിത് രാജൻ എന്നിവരെയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിന് ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സിൻസൺ പുലിക്കോട്ടിൽ, കളമശ്ശേരി മണ്ഡലത്തിന്റെ ചുമതലയുള്ള ജില്ല സെക്രട്ടറി നിതീഷ് സക്കറിയ, ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി, ജില്ല ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി എന്നിവർ നേതൃത്വം നൽകി.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed