ഫ്രറ്റർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട്ന്റെ ജനറൽ മീറ്റിംഗ് സംഘടിപ്പിച്ചു

ബഹ്‌റൈനിലുള്ള എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട്ന്റെ ജനറൽ മീറ്റിംഗ് സംഘടിപ്പിച്ചു. പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. ബഹ്‌റൈൻനിൽ ഉള്ള എല്ലാ എറണാകുളം നിവാസികളും ഫെഡിന്റെ അംഗത്വ വിതരണ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അഭ്യർത്ഥിച്ചു.
മെമ്പർഷിപ്പ് സെക്രട്ടറി ജയേഷ് ജയൻ, അജ്മൽ കോതമംഗലത്തിനു മെമ്പർഷിപ്പ് നൽകിക്കൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഡെന്നി ജെയിംസ്, എന്റർടൈമെന്റ് സെക്രട്ടറി ഷാജി ജോസഫ്, ട്രഷറർ ലതീഷ് മോഹൻ, മുൻ സെക്രട്ടറി പത്മകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ രാജ്, കാർളിൻ , ഐസക്, അഗസ്റ്റിൻ, രഞ്ജിത്ത്, ജിജേഷ്, വനിതാ വേദി പ്രസിഡന്റ് നിക്സി ജെഫിൻ, കോർഡിനേറ്റർ ഡോക്ടർ രമ്യ സുജിത് എന്നിവർ ആശംസകൾ നേർന്നു.
ജോയിന്റ് സെക്രട്ടറി സുജിത് കുമാർ നന്ദി രേഖപ്പെടുത്തി. മെമ്പർഷിപ്പ് ക്യാമ്പയിനുമായി സഹകരിക്കാൻ താല്പര്യമുള്ളവർ 39181971 അല്ലെങ്കിൽ 39069007 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
asfd