തൊഴിലില്ലായ്മ പരിഹരിക്കാൻ നാലുവർഷത്തെ വിപണി അവലോകനം വേണമെന്ന നിർദേശവുമായി എംപിമാ‌‌ർ


തൊഴിലില്ലായ്മ പരിഹരിക്കാൻ നാലുവർഷത്തെ വിപണി അവലോകനം വേണമെന്ന നിർദേശവുമായി ബഹ്റൈൻ പാർലമെന്റ് അംഗങ്ങൾ. ജീവനക്കാരുടെ കുറവുകൾ കണ്ടെത്താനും ആവശ്യമുള്ള മേഖലകളിലേക്ക് യോഗ്യരായവരെ പരിഗണിക്കാനും ഇത്തരം അവലോകനങ്ങൾ അത്യാവശ്യമാണെന്ന് എം.പിമാർ നിർദേശിച്ചു.

തൊഴിലിന് അനുയോജ്യമായ കോഴ്സുകളെ യൂനിവേഴ്സിറ്റികളിൽ ഉൾപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. ലുൽവ അൽ റുഹൈമിയുടെ നേതൃത്വത്തിലുള്ള എം.പിമാർ നൽകിയ നിർദേശം ഇതിനകം ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫേഴ്സ് കമ്മിറ്റിയുടെയും സേവനസമിതിയുടെയും പിന്തുണ നേടിയിട്ടുണ്ട്. നിർദേശം ചൊവ്വാഴ്ച പാർലമെൻറ് ചർച്ചക്കിടും.

തൊഴിൽ വിപണി ആവശ്യങ്ങൾക്കായി വിദ്യാഭ്യാസത്തെ യോജിപ്പിക്കുന്നതിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ കൂടിയാലോചനക്കിടെ സിവിൽ സർവിസ് ബ്യൂറോ പിന്തുണ അറിയിച്ചിട്ടുണ്ട്.

article-image

sds

You might also like

  • Lulu Exchange
  • Straight Forward

Most Viewed