നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്ററിനു പുതിയ കമ്മിറ്റി

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ജനറൽ ബോഡി മീറ്റിംഗ് സിഞ്ചിലെ ലോറൽസ് അക്കാദമിയിൽ വെച്ച് നടന്നു. കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് മുൻ പ്രസിഡന്റ് ഫിറോസ് തിരുവത്ര അവതരിപ്പിച്ചു. തുടർന്നു പുതിയ ഇരുപത്തി ഒന്നംഗ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. ഷുഹൈബ് പ്രസിഡണ്ടായും, സജീർ ജനറൽ സെക്രട്ടറിയായും, വിജയൻ ട്രഷററായുമുള്ള കമ്മിറ്റിയിൽ ഷാജഹാൻ റിവർ വെസ്റ്റ് , സിറാജ് തിരുവത്ര എന്നിവർ വൈസ് പ്രസിഡണ്ടുമാർ, നിഷിൽ , ജാഫർ ജോയിന്റ് സെക്രട്ടറിമാർ, യൂസഫ് പി വി ഗ്ലോബൽ കൺവീനർ, ശാഹുൽ പാലക്കൽ , റാഫി ചാവക്കാട് മെമ്പർഷിപ് സെക്രട്ടറിമാർ, സമദ് ചാവക്കാട് , ഗണേഷ് ഇവന്റ് കോ ഓർഡിനേറ്റർമാർ , ഹിഷാം , റാഫി ഗുരുവായൂർ സ്പോർട്സ് വിങ് കൺവീനർമാർ, നൗഷാദ് അമാനത് , ഷെഫീഖ് അവിയൂർ ജോബ്‌സെൽ കൺവീനർമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
SASCSAAS