എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ​ഹ​ചാ​രി റി​ലീ​ഫ് ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് മാ​ർ​ച്ച് ഏ​ഴി​ന് തു​ട​ക്കം


കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന സഹചാരി റിലീഫ് ഫണ്ട് ശേഖരണം മാർച്ച് ഏഴിന് ബഹ്റൈൻ സമസ്തയുടെ വിവിധ ഏരിയകളിൽ നടക്കും. ആതുര സേവന ശുശ്രൂഷ മേഖലയിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംവിധാനമാണ് സഹചാരി റിലീഫ് സെൽ. സഹചാരി റിലീഫ് ഫണ്ട് ശേഖരണ പ്രചാരണ പോസ്റ്റർ പ്രകാശനം സമസ്ത ബഹ്റൈൻ ഹൂറ ഏരിയ സംഘടിപ്പിച്ച അഹ്‌ലൻ റമദാൻ പ്രഭാഷണ പരിപാടിയുടെ സദസ്സിൽ വെച്ച് സമസ്ത തിരുവനന്തപുരം ജില്ല സെക്രട്ടറി നൗഷാദ് ബാഖവി സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡൻറ് യാസർ ജിഫ്രി തങ്ങൾ എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.

സമസ്‌ത ബഹ്‌റൈൻ ട്രഷറർ നൗഷാദ് എസ്.കെ, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോയൻറ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാശിദ് കക്കട്ടിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 39533273 അല്ലെങ്കിൽ 36063412 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

xvszs

You might also like

Most Viewed