ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷകരുടെ പാനലും ഓപ്പൺ ഹൗസിൽ സന്നിഹിതരായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പൺ ഹൗസിൽ 25 ലധികം ഇന്ത്യക്കാർ പങ്കെടുത്തു. ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ, ലുലു, ഡാന മാൾ എന്നിവയുടെ സഹകരണത്തോടെ 2025 ഫെബ്രുവരി 21 ന് എംബസി സംഘടിപ്പിച്ച ‘ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിന്റെ’ രണ്ടാം പതിപ്പിൽ ഇന്ത്യൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. 2025 ഫെബ്രുവരി 22 ന് എപ്പിക്സ് സിനിമാസിൽ എംബസി സംഘടിപ്പിച്ച ‘ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ’ പങ്കെടുത്തതിനും അദ്ദേഹം നന്ദി അറിയിച്ചു.
കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിച്ച കേസുകളിൽ ഭൂരിഭാഗവും പരിഹരിച്ചതായും, ഇന്ത്യാ ഗവൺമെന്റിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് പ്രയാസം അനുഭവിക്കുന്ന വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സംരക്ഷണമൊരുക്കുകയും വിഷമ ഘട്ടത്തിലുള്ളവർക്ക് എമർജൻസി സർട്ടിഫിക്കറ്റുകളും വിമാന ടിക്കറ്റുകളും നൽകി വരുന്നുണ്ടെന്നും എംബസി അധികൃതർ അറിയിച്ചു.
efwewfa