പ്രവാസികൾക്ക് ആശ്വാസം: നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി വേണ്ടെന്ന് ശൂറ കൗൺസിൽ


പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിർദേശം നിരസിക്കാനൊരുങ്ങി ശൂറ കൗൺസിൽ. ഇതിനോടകം പാർലമെൻറ് ഏകകണ്ഠമായി അംഗീകരിച്ച നിർദേശം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക എന്ന് ചൂണ്ടിക്കാട്ടി ശൂറ സാമ്പത്തിക സമിതി നിർദേശത്തെ അംഗീകരിച്ചിട്ടില്ല. ഇതിൻ്റെ പാശ്ചാത്തലത്തിലാണ് മന്ത്രിസഭ നിർദേശം തള്ളാനൊരുങ്ങുന്നത്. ഒരു വർഷം മുമ്പും സമാന നിർദേശം പാർലമെൻറ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുകയും ശൂറ കൗൺസിൽ നിരസിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചക്ക് വെച്ച് കഴിഞ്ഞ മാസം പാർലമെൻ്റ് വീണ്ടും വോട്ടിനിട്ടത്. തുടർന്ന് രണ്ടാം തവണയും പാർലമെൻറ് വിഷയം അംഗീകരിക്കുകയായിരുന്നു. ശൂറ കൗൺസിൽ ഇത്തവണയും നിരസിക്കൊനൊരുങ്ങിയ സ്ഥിതിക്ക് വിഷയം ദേശീയ അസംബ്ലിയുടെ സംയുക്തസമ്മേളനത്തിൽ വോട്ടിനിടും.

എന്നാൽ ഗുണത്തേക്കാളേറേ ഇത് ദോഷമാണ് വരുത്തിവെക്കുക എന്നും വിഷയം അപ്രായോഗികമാണെന്നും ശൂറ സാമ്പത്തികകാര്യ സമിതി ചെയർമാൻ ഖാലിദ് അൽ മസ്കതി അഭിപ്രായപ്പെട്ടു. രാജ്യത്തുള്ള 72 ശതമാനം പ്രവാസികളും 200 ദിനാറിൽ താഴെയാണ് പ്രതിമാസം വരുമാനം നേടുന്നതെന്നും പദ്ധതി നടപ്പായാൽ അവർ നിയമവിരുദ്ധ ബദൽ മാർഗം തേടുമെന്നും ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും കൂടാതെ മണിട്രാൻസ്ഫർ ഏജൻസികളെ ദോഷകരമായി ബാധിക്കുമെന്നും അൽ മസ്കതി കൂട്ടിച്ചേർത്തു. പണ കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും ഉടമ്പടികളിലും ഒപ്പുവെച്ചിട്ടുണ്ടെന്നും അത് ലംഘിക്കാനാവില്ലെന്നും സർക്കാർ എം.പിമാർക്ക് നേരത്തെ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

article-image

adefsadsas

You might also like

Most Viewed