മാസപ്പിറ ദൃശ്യമായി; വിശുദ്ധ റമദാന് തുടക്കമായി


ആത്മവിശുദ്ധിയുടെയും പ്രാർത്ഥനയുടെയും നാളുകൾക്ക് തുടക്കം കുറിച്ച് കൊണ്ട് വിശുദ്ധ റമദാൻ മാസത്തിന് തുടക്കമായി. ബഹ്റൈനിലെ ശരീഅത്ത് അതോറിറ്റി ഇന്നലെ വൈകീട്ട് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുപ്രീം കൗൺസിൽ ഫോർ ഇസ് ലാമിക് അഫയേഴ് സ് ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബഹ്റൈനിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻറെ കീഴിൽ അർഹരായ മനുഷ്യർക്ക് നേമ്പിന് മുമ്പുതന്നെ സഹായമെത്തിച്ചും പള്ളികളിലും മറ്റുമായി ഇഫ്താറുകളൊരുക്കിയും റമദാൻ മാസത്തെ സ്വീകരിക്കും. ഇതുകൂടാതെ പ്രവാസി സമൂഹങ്ങൾ ജാതി ഭേദ രാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ച് നടത്തുന്ന നോമ്പുതുറകളും ചാരിറ്റി പ്രവർത്തനങ്ങളും റമദാനിലുടനീളം നിറഞ്ഞു നിൽക്കും.

ഇന്നലെ രാത്രി നിരവധിപേരാണ് തറാവീഹ് നമസ്കാരത്തിനായി മസ്ജിദുകളിൽ ഒത്തുകൂടിയത്. രാജ്യത്തെ നാല് ഗവർണറേറ്റുകളിലെ വെള്ളിയാഴ്ച പ്രാർഥനകൾ നടക്കുന്ന 32 മസ്ജിദുകളുടെ പേരുവിവരങ്ങൾ ഇതിനോടകം സുന്നി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. റമദാനിലെ രാത്രികളെ ആഘോഷമാക്കാൻ ‘റമദാൻ ഇൻ ബഹ്റൈൻ’ പദ്ധതികളുമായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി . മനാമ, മുഹറഖ് പേളിങ് പാത്ത്, ബഹ്റൈൻ ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിൽ പ്രത്യേകം ഫെസ്റ്റിവൽ വേദികൾ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴുമുതൽ ഒന്നു വരെയാണ് ഫുഡ് ഫെസ്റ്റിവലും, സാസ്കാരിക പൈതൃക പരിപാടികളും ഒത്തുകൂടലുകളുമായി അരങ്ങേറുന്നത്. റമദാനായാൽ രാജ്യത്ത് താമസിക്കുന്ന മനുഷ്യർക്കെല്ലാം പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനും പുക വലിക്കുന്നതിനും വിലക്കുണ്ട്. നിയമം ലംഘിക്കുന്നപ‍ക്ഷം ഒരു വർഷം വരെ തടവും 100 ദീനാർ പിഴയും ലഭിച്ചേക്കാം.

article-image

dfr crdedrxe

You might also like

Most Viewed