ബഹ്റൈൻ ധനകാര്യ മന്ത്രിയും അംബാസഡറും കൂടിക്കാഴ്ച നടത്തി


ബഹ്റൈൻ ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയെ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീർഘകാലമായ ഉഭയകക്ഷി ബന്ധവും സാമ്പത്തിക മേഖലകളിലെ സഹകരണം വർധിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഇരുരാജ്യങ്ങൾക്കും അവരുടെ പൗരന്മാർക്കും അഭിവൃദ്ധി കൈവരിക്കാൻ സഹായിക്കുന്ന പുതിയ പദ്ധതികളെ ശക്തിപ്പെടുത്തുന്നതിനായുള്ള നീക്കങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുവരും സംസാരിച്ചു.

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള തുടർച്ചയായ സഹകരണത്തെ മന്ത്രി പ്രശംസിച്ചു. പരസ്പര താൽപര്യങ്ങളിലെ നേട്ടങ്ങൾക്കായി ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെയും മന്ത്രി എടുത്തുപറഞ്ഞു.

article-image

efsef

You might also like

Most Viewed