പ്രഥമ വേൾഡ് കെഎംസിസി കമ്മിറ്റി സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട അസൈനാർ കളത്തിങ്കലിന് ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി


ദീർഘ കാലം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച അസൈനാർ കളത്തിങ്കലിന് പ്രഥമ വേൾഡ് കെഎംസിസി കമ്മിറ്റി സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

സയ്ദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ഇഖ്ബാൽ താനൂർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ശബ്ദ സന്ദേശം സദസ്സിനെ കേൾപ്പിച്ചു.

സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് അസീസ് ഈസ്റ്റ് റിഫ, സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി, സംസ്ഥാന ട്രഷറർ കെ പി മുസ്തഫ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഒഐസിസി നേതാവ് ചെമ്പൻ ജലാൽ, പ്രമുഖ ബിസിനസ്സ്മാൻ ഫാറൂഖ് കൊണ്ടോട്ടി എന്നിവരും സംസാരിച്ചു. 

മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി മൊമെന്റോ നൽകിയും ജില്ലാ കമ്മിറ്റി ഭാരവാഹികൾ ബിഷ്‌തും ക്രൗണും അണിയിച്ചും ചടങ്ങിൽ അസൈനാർ കളത്തിങ്കലിനെ ആദരിച്ചു.

ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച പ്രവർത്തന ഫണ്ട് പിരിവിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച മുഹറഖ് കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഷഫീക് വളാഞ്ചേരിയെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ദാർ അൽ മിന കുഞ്ഞ് മുഹമ്മദ്   ആദരിച്ചു.

വേൾഡ് കെഎംസിസിയുടെ ലക്ഷ്യങ്ങളും കമ്മിറ്റി നിലവിൽ വന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ നടത്തിയ ഇടപെടലുകളും നന്ദി പ്രസംഗത്തിൽ വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ വിശദീകരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ കീഴുപറമ്പ്, സ്വാഗതവും സെക്രട്ടറി അനീസ് ബാബു കാളികാവ് നന്ദിയും പറഞ്ഞു.

article-image

ോേ്േ്

You might also like

Most Viewed