ബഹ്റൈനിലെ സ്വകാര്യ മേഖലയിലെ 35 തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നത് പൂർണമായും നിരോധിക്കണമെന്ന് ആവശ്യം


ബഹ്റൈനിലെ സ്വകാര്യ മേഖലയിലെ 35 തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നത് പൂർണമായും നിരോധിക്കണമെന്ന നിർദേശവുമായി എം.പിമാർ. 

സ്വദേശി വത്കരണത്തെ പ്രോത്സാഹിപ്പിക്കണമെന്നും ബഹ്റൈനികളുടെ മിനിമം വേതനം വർധിപ്പിക്കാനും നിർദേശത്തിൽ എം.പിമാർ സൂചിപ്പിച്ചു. വിദ്യാഭ്യാസം, എൻജിനീയറിങ്, അക്കൗണ്ടിങ്, മാർക്കറ്റിങ്, മാധ്യമങ്ങൾ, പബ്ലിക് റിലേഷൻസ്, മാനവ വിഭവശേഷി, റീട്ടെയിൽ, ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ്, കറൻസി എക്‌സ്ചേഞ്ച്, ഏവിയേഷൻ, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, ഫോറൻസിക്‌സ്, നിയമം, ഭൂമിശാസ്ത്രം, സാമൂഹിക ശാസ്ത്രങ്ങൾ, സാഹിത്യവും ഭാഷകളും എന്നിവയുൾപ്പെടെയുള്ള  മേഖലകളിലെ ജോലികളാണ് സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യണമെന്ന ആവശ്യം എം.പിമാർ ഉന്നയിച്ചിരിക്കുന്നത്.   

സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗങ്ങൾ മുന്നോട്ടുവെച്ച ഈ നിർദേശം പാർലമെന്റ് സ്പീക്കർ അഹ്മദ് അൽ മുസല്ലം സേവന സമിതി അവലോകനത്തിനായി അയച്ചു. അവരുടെ പിന്തുണ ലഭിച്ചാൽ പാർലമെൻറ് നിർദേശം പാസാക്കും. പിന്നീടുള്ള തുടർ അനുമതികൾക്കായി വിഷയം ശൂറ കൗൺസിലിലേക്ക് അയക്കും.

article-image

ിുി

You might also like

Most Viewed