ഇന്ത്യൻ സ്‌കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട്സ് ദിനവും ലോക ചിന്താദിനവും ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട്സ് ദിനവും ലോക ചിന്താദിനവും വിവിധ പരിപാടികളോടെ ജൂനിയർ കാമ്പസിൽ ആഘോഷിച്ചു.
ഇസ ടൗൺ കാമ്പസിലെയും ജൂനിയർ കാമ്പസിലെയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റുകൾ സംയുക്തമായി ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ പങ്കെടുത്തു.
സെക്രട്ടറി വി. രാജപാണ്ഡ്യൻ പതാക ഉയർത്തി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ആശംസ പ്രസംഗം നടത്തി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയൻ നായർ നന്ദി പറഞ്ഞു.
ോേിേ്െ