താമസ നിയമലംഘനങ്ങൾ നടത്തിയ 118 പേരെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി


ബഹ്റൈനിൽ താമസ നിയമലംഘനങ്ങൾ നടത്തിയ 118 പേരെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു. കൂടാതെ ഫെബ്രുവരി 16 മുതൽ 22 വരെ നടത്തിയ 983 പരിശോധനകളിൽ 30 നിയമലംഘകരെ പിടികൂടിയതായും എൽ.എം.ആർ.എ അറിയിച്ചു. പരിശോധനകൾ അധികവും കാപിറ്റൽ ഗവർണറേറ്റിലാണ് നടത്തിയത്.   

കഴിഞ്ഞ വർഷം 62,814 പരിശോധനകളും 961 സംയുക്ത കാമ്പയിനുകളും നടത്തിയിരുന്നു. നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയ 7853 പ്രവാസികളെ നാടുകടത്തുകയും ചെയ്തിരുന്നു.  രാജ്യത്ത് ജോലി ചെയ്യുന്നവർ  തൊഴിൽ നിയമങ്ങളും താമസനിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് എൽ.എം.ആർ.എ പരിശോധന നടത്തുന്നത്.

article-image

ോേ്ോേ്

You might also like

Most Viewed