‘മൈ ഗവ്’ ആപ്പുമായി ഒമ്പത് സർക്കാർ ആപ്ലിക്കേഷനുകൾ യോജിക്കും

സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ബഹ്റൈൻ സർക്കാർ പുറത്തിറക്കിയ ‘മൈ ഗവ്’ ആപ്പുമായി രാജ്യത്തെ ഒമ്പത് സർക്കാർ ആപ്ലിക്കേഷനുകൾ യോജിക്കും.
ഇതിന്റെ ലയനം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. നിലവിലുള്ള സർക്കാർ ആപ്പുകളെ മൂന്ന് പ്രധാന ആപ്പുകളുമായി സംയോജിപ്പിക്കുന്നതിലാണ് പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അൽ ഖാഇദ് പറഞ്ഞു.
2025ൻറെ ആദ്യ പാദത്തിൽ മൈ ഗവ് ആപ് വികസിപ്പിക്കുന്നതിൻറെ ആദ്യ ഘട്ടം നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. മൈ ഗവ് ആപ് ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ ഒരു ലക്ഷം ഡൗൺലോഡുകളാണ് ഇതുവരെ നടന്നത്. കൂടുതൽ വിവരങ്ങൾക്ക് 80008001 എന്ന നമ്പറിൽ സർക്കാർ സേവന കാൾ സെൻററുമായി ബന്ധപ്പെടാവുന്നതാണ്.
ിേ്ി