ബഹ്‌റൈൻ പ്രതിഭ വടംവലി ടൂർണമെന്റ് സമാപിച്ചു


ബഹ്റൈൻ പ്രതിഭ റിഫ മേഖലയുടെ ആഭിമുഖ്യത്തിൽ നാല് മാസത്തോളം നീണ്ടു നിൽക്കുന്ന അരങ്ങ് 2K25 എന്ന കലാ കായിക സാംസ്കാരിക സാഹിത്യ മത്സരങ്ങളുടെ ഭാഗമായി സിഞ്ച് അൽ അഹ് ലി സ്പോർട്സ് ക്ലബ്  ഗ്രൗണ്ടിൽ ബഹ്റൈൻ തഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് തോൾ ശൈലി,തരംഗ ശൈലി വിഭാഗങ്ങളിൽ വടംവലി മത്സരങ്ങൾ നടത്തി.   

12 ടീമുകൾ പങ്കെടുത്ത   തരംഗ ശൈലിയിൽ ആര്യൻസ് പൊന്നാനി വിജയികളായി. കാനു ബ്രദേഴ്സ് ടീം റണ്ണേഴ്സ് അപ്പും, വോയ്സ് ഓഫ് ആലപ്പി ബി ടീം മൂന്നാം സ്ഥാനവും നേടി. തോൾ ശൈലിയിൽ എം.എം.എസ്.ഇ-കിംഗ്സ് ടീം വിജയികളായി. ആര്യൻസ് പൊന്നാനി റണ്ണേഴ്സ് അപ്പും, അരിക്കൊമ്പൻസ് ബഹ്‌റൈൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം ബഹ്റൈൻ കെ.ഫ്.എ ഫൗണ്ടർ മെമ്പറും, കിക്ക്സ്റ്റാർട് ബഹ്‌റൈൻ   മാനേജരുമായ ഹസീബ് അസീസ് ഉൽഘാടനം നിർവഹിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സി വി നാരായണൻ , പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ ,അരങ്ങ് 2K25 ചെയർപേഴ്സൺ ഷീബ രാജീവൻ എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ജയേഷ് വി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ മേഖല സെക്രട്ടറി മഹേഷ് അധ്യക്ഷത വഹിച്ചു.

article-image

dsfcdsf

article-image

asf

article-image

asfd

You might also like

Most Viewed