റമദാൻ ടെന്റിന് പ്രൗഢോജ്ജ്വല തുടക്കം


തർബിയ ഇസ്ലാമിക് സൊസൈറ്റി സമൂഹ നോമ്പ് തുറക്കായി വർഷം തോറും നടത്തിവരുന്ന റമദാൻ ടെന്റിന് തുടക്കമായി. ഉമ്മുൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിനോട് ചേർന്ന് തയ്യാറാക്കിയ ടെന്റിന്റെ ഉൽഘടനം പ്രൗഢ ഗംഭീരമായ സദസ്സിൽ വെച്ച് ഷെയ്ഖ് റാഷിദ് അബ്ദു റഹ്മാൻ നിർവ്വഹിച്ചു.

സഹൽ അൽ മുഹമ്മദിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ ശാസ്ത്ര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. സഅദുല്ല അൽ മുഹമ്മദി സ്വാഗതം പറഞ്ഞു. റമദാനിൽ നിരവധി പേർ ഇഫ്താറിനായി എത്തുന്ന ടെന്റ് തർബിയ ഇസ്ലമിക് സൊസൈറ്റിയുടെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് ഡോ. സഅദുല്ല
അറിയിച്ചു.

ഷെയ്ഖ് ഇബ്രാഹിം ഷാഹീൻ, ഷെയ്ഖ് സ്വലാഹ് അൽ ഫഖീഹി, ഷെയ്ഖ് അബ്ദുൽ ജബ്ബാർ അൽ മദീനി, ഷെയ്ഖ് ഡോ. മെഹ്ബൂബ് ബൂ ആസിം എന്നിവർ സംസാരിച്ചു.

article-image

sff

article-image

asasd

article-image

saf

You might also like

Most Viewed