ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ആർട്സ് ആൻ്റ് സ്പോർട്സ് കോഓർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, സബ് കോഓർഡിനേറ്റർമാരായി ഹരീഷ് ചെങ്ങന്നൂർ, ആതിര പ്രശാന്ത് എന്നിവരുടെ നിയന്ത്രണത്തിൽ സനദിലുള്ള ഹോം ഓഫ് ബാഡ്മിന്റൺ കോർട്ടിൽ ഡബിൾസ് ഇനത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ 8 പുരുഷ ടീമുകൾ പങ്കെടുത്തു.
ആവേശകരമായ മത്സരത്തിൽ ഹിമാല് തമാങ്, കാളീറാം മഹറ്റോ എന്നിവർ ഒന്നാം സ്ഥാനവും, അഫ്സൽ അഷ്റഫ്, സായൂജ് കൃഷ്ണ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടി, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറർ അജിത്ത് എടത്വ, രക്ഷാധികാരി ജോർജ്ജ് അമ്പലപ്പുഴ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
sdzfdsf