പലിശ ചൂഷണങ്ങൾക്കെതിരെ ഇടപെടും; ഷാഫി പറമ്പിൽ


പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ഷാഫി പറമ്പിൽ എം.പിക്ക് പലിശ വിരുദ്ധ സമിതി നിവേദനം നൽകി.

പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഷാഫി പറമ്പിൽ എം.പി നാട്ടിൽ ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണങ്ങളും സഹായാവശ്യങ്ങളും നൽകാമെന്ന് പലിശ വിരുദ്ധ സമിതിക്ക് ഉറപ്പ് നൽകി.

പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം സെക്രട്ടറി ദീജീഷ് ദാമോദരൻ, കൺവീനർ യോഗാനന്ദ് കഷ്മക്കണ്ടി, വൈസ് ചെയർന്മാരായ നാസർ മഞ്ചേരി, അഷ്‌കർ പൂഴിത്തല, മീഡിയാ സെക്രട്ടറി ബദറുദ്ദീൻ പൂവാർ, ഉപദേശക സമിതി അംഗം ബിനു കുന്നന്താനം, നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയലക്കാട് എന്നിവരും സന്നിഹിതരായിരുന്നു.

article-image

dsfsdf

You might also like

Most Viewed