ഓൺലൈനായി അവയവദാന രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം


ഓൺലൈനായി അവയവദാന രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം. റോയൽ മെഡിക്കൽ സർവീസ്, ഇൻഫർമേഷൻ ആൻഡ് ഇ- ഗവൺമെൻറ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് bahrain.bh (ബഹ്റൈൻ ഡോട്ട് ബി എച്) എന്ന പോർട്ടലിലാണ് രജിസ്ട്രേഷൻ സൗകര്യമൊരുക്കിയത്. ഇതിലൂടെ പൗരന്മാർക്കും മറ്റു താമസക്കാർക്കും അവരുടെ ജീവിത കാലത്തുതന്നെ അവയവ ദാതാക്കളായി രജിസ്റ്റർ ചെയ്യാനോ മരണശേഷം ദാനം ചെയ്യണമെന്ന പ്രതിജ്ഞയെടുക്കാനോ സാധിക്കും.

അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിലും മാനുഷിക മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും പുതിയ സംവിധാനം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസൻ വ്യക്തമാക്കി. സാധുവായ ഒരു വ്യക്തിഗത ഐ.ഡി ഉപയോഗിച്ച് കുറഞ്ഞത് 21 വയസ്സുള്ള, പൂർണ നിയമപരമായ ശേഷിയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യുന്നതിനായി ഉപയോക്താക്കൾ ഇ-കീ സിസ്റ്റം വഴി ലോഗിൻ ചെയ്യുകയും അവരുടെ വിശദാംശങ്ങൾ നൽകുകയും വേണം. ശേഷം ഭാഗിക കരൾ, വൃക്ക, മജ്ജ, ഹൃദയം, ശ്വാസകോശം, കുടൽ, പാൻക്രിയാറ്റിക് ടിഷ്യൂ, കോർണിയ എന്നിവയുൾപ്പെടെ ദാനത്തിനായി ഉദ്ദേശിക്കുന്ന അവയവങ്ങൾ തിരഞ്ഞെടുക്കണം.

ഉപയോക്താക്കൾക്ക് അവരുടെ അപേക്ഷ നില പരിശോധിക്കാനും രജിസ്ട്രേഷൻ ഓൺലൈനായി റദ്ദാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. കൂടുതൽ വിവരങ്ങൾക്ക്, 80008001 എന്ന നമ്പറിൽ സർക്കാർ സേവന കോൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

article-image

sdsdf

You might also like

Most Viewed