ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളിൽ മാറ്റം

ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകളിൽ മാറ്റം പ്രഖ്യാപ്പിച്ചു. ഇത് സംബന്ധിച്ചുള്ള വിവരം ട്രാവൽ ഏജന്റുമാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകി.
ഇത് പ്രകാരം നിലവിൽ ആഴ്ച്ചയിൽ നാല് ദിവസം മാത്രം സർവീസുള്ള ബഹ്റൈൻ കോഴിക്കോട് റൂട്ടിൽ മാർച്ച് 30 മുതൽ സമ്മർ സീസൺ അവസാനിക്കുന്നത് വരേക്കും ആഴ്ചയിൽ ആറ് ദിവസവും വിമാനസെർവീസ് ഉണ്ടായിരിക്കും.
അതേസമയം നിലവിൽ ആഴ്ച്ചയിൽ ആറ് സെർവീസുകൾ നടത്തുന്ന ബഹ്റൈൻ കൊച്ചി റൂട്ടിൽ മാർച്ച് 30 മുതൽ ആഴ്ച്ചയിൽ നാല് ദിവസമേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമുണ്ടാകൂ. ഇപ്പോൾ ആഴ്ച്ചയിൽ രണ്ട് തവണ (ബുധൻ, ശനി) തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ മാർച്ച് 5 മുതൽ 15 വരെ ഉണ്ടാകുന്നതല്ല. അതിന് ശേഷം തിരുവനന്തപുരം സെർവീസുകൾ ബുധൻ, ശനി ദിവസങ്ങളിൽ പുനരാരംഭിക്കും.
ഇത് കൂടാതെ ഡൽഹിയിലേക്ക് നേരിട്ട് ഇപ്പോൾ എല്ലാ ദിവസവും പറക്കുന്ന ഫ്ലൈറ്റുകൾ മാർച്ച് 30 മുതൽ ഒക്ടോബർ വരെ ആഴ്ച്ചയിൽ അഞ്ചായി കുറച്ചിട്ടുണ്ട്.
sdff