വടകര എംപി ഷാഫി പറമ്പിന് പതുപ്പണം ബഹ്‌റൈൻ കൂട്ടായ്‌മ നിവേദനം സമർപ്പിച്ചു

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഹൃദ്യം 2025 എന്നെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വടകര എംപി ഷാഫി പറമ്പിന് പതുപ്പണം ബഹ്‌റൈൻ കൂട്ടായ്‌മ നിവേദനം സമർപ്പിച്ചു.
വടകര പുതുപ്പണത് കോട്ടക്കടവ് റെയിൽവേ ഗേറ്റിനു പടിഞ്ഞാറു ഭഗത്ത് താമസിക്കുന്നവരുടെ യാത്ര ദുരിതം അവസാനിക്കുവാനായി ഗേയിറ്റിനു പകരം ഒരു ഫ്ലൈ ഓവർ നിർമിക്കുവാൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനെ കുറിച്ച് അനുഭാവപ്പൂർവം പരിഗണിക്കാമെന്ന് എംപി കൂടികാഴ്ച്ചയിൽ അറിയിച്ചു.
കൂട്ടായ്മയുടെ പ്രവർത്തകരായ വിൻസെന്റ് ജെയിംസ്, മുസ്‌തഫ, രാജീവൻ പിലാത്തോട്ടത്തിൽ, മനോജ് കുമാർ എം വി, സാദിക്ക് മഠത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
േി്ി