ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹസംഗമം സംഘടിപ്പിച്ചു

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന "തണലാണ് കുടുംബം" എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ ദാറുൽ ഈമാൻ മദ്രസയുമായി സഹകരിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രെസിഡന്റ് ജമാൽ നദ്‌വി ജമാൽ നദ്‌വി "കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം" എന്ന വിഷയത്തിൽ പ്രസംഗിച്ചു.
ഏരിയ പ്രസിഡന്റ് മൂസ കെ. ഹസ്ൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയാ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. ഏരിയാ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സമാപന പ്രസംഗം നടത്തി. ഏരിയാ സമിതി അംഗങ്ങളായ ഉബൈസ്, സുഹൈൽ റഫീഖ്, മുസ്തഫ, യൂനുസ്‌രാജ്, ബുഷ്‌റ റഹീം, സോന സക്കരിയ തുടങ്ങിയവർ നേതൃത്വം നൽകി.
ോേ്ിോേ