ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം 2025 ശ്രദ്ധേയമായി

വിശുദ്ധ ഖുർആൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം 2025 ശ്രദ്ധേയമായി. മനാമ അദാരി പാർക്ക് ന്യൂസീസൺ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സികട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുർആൻ പ്രഭാഷണം നടത്തി.
ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ എം.സി.അബ്ദുൽകരീം, പി.എം. സുലൈമാൻ ഹാജി, ഷാനവാസ് മദനി കാസർഗോഡ്, അബ്ദുൽ ഹഖീം സഖാഫി കിനാലൂർ, ശൈഖ് മുഹ്സിൻ മുഹമ്മദ് ഹുസ്സൈൻ മദനി, ഉസ്മാൻ സഖാഫി തളിപ്പറമ്പ്, റഫീക്ക് ലത്വീഫി വരവൂർ, എന്നിവർ സംബന്ധിച്ചു ശമീർ പന്നൂർ സ്വഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.
േോ്ോേ്