വോയ്‌സ് ഓഫ് ആലപ്പി വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.
കർസാകാനിലെ ഗ്ലോറിയ ഗാർഡനിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ, ലേഡീസ് വിങ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ ഇരുന്നൂറോളം പേർ പങ്കെടുത്തു. കുട്ടികൾക്കും ലേഡീസിനും കപ്പിൾസിനുമായി ഒരുക്കിയിരുന്ന രസകരമായ ഗെയിമുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ തുടങ്ങിയവ പരിപാടിയുടെ മാറ്റ് കൂട്ടി. വിവിധ ഗെയിമുകളിൽ വിജയികളായവർക്ക് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോർഡിനേറ്റർമാരായ ആശ സെഹ്റ, ഷൈലജ അനിയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബാഹിറ അനസ്, ആതിര സതീഷ്, നന്ദന പ്രശോഭ് മറ്റ് അംഗങ്ങളായ അശ്വതി പ്രവീൺ, നിസ്സി ശരത്, ജീസ ജീമോൻ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
േോ്ോേ
േി്േി