ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വിന്റർ ഫെസ്റ്റ് 2025 സംഘടിപ്പിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വിൻ്റർ ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. കേരള കാത്തലിക് അസോസിയേഷൻ പരിസരത്ത് നടന്ന വർണ്ണാഭമായ പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി 250ഓളം തൊഴിലാളികൾ പങ്കെടുത്തു. പരിപാടിയിൽ നിരവധി ഗെയിമുകളും, കായിക പരിപാടികളും നൃത്തവും പാട്ടും ഉണ്ടായിരുന്നു. എല്ലാ മത്സരങ്ങളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്പോട്ട് ക്വിസ് സമ്മാനങ്ങളും പരിപാടിയുടെ ഭാഗമായി നറുക്കെടുപ്പിലൂടെ ഒരു തൊഴിലാളിക്ക് 32 ഇഞ്ച് സ്മാർട്ട് ടിവി സമ്മാനമായി നൽകി.
ഇതോടൊപ്പം ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിൽ നിന്നുള്ള മെഡിക്കൽ സംഘം തൊഴിലാളികൾക്കായി മെഡിക്കൽ പരിശോധന നടത്തി. കൂടാതെ ഈ മാസം പിറന്നാൾ ആഘോഷിക്കുന്ന തൊഴിലാളികൾക്കായി കേക്ക് മുറിക്കൽ പരിപാടിയും സംഘടിപ്പിച്ചു.
തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ, ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, ഐസിആർഎഫ് വർക്കേഴ്‌സ് ഡേ വിന്റർ ഫെസ്റ്റ് കൺവീനർ മുരളി നോമുല, അരുൾദാസ് തോമസ്, ഭഗവാൻ അസർപോർട്ട, സിറാജ്, രാജീവൻ, മുരളീകൃഷ്ണൻ, ചെമ്പൻ ജലാൽ, കെ ടി സലിം, നാസ്സർ മഞ്ചേരി, സുനിൽ കുമാർ, ക്ലിഫ്‌ഫോർഡ്, കാസിം, ദീപ്ഷിക, അനു ജോസ്, സാന്ദ്ര, നിമ്മി, റീന തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ചിന്നസാമി നടത്തിയ ചിരി യോഗ പരിശീലനവും നടന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഗുഡി ബാഗും ഡിന്നർ പായ്ക്കുകളും നൽകി.
മെംമ