ഐ.സി.എഫ്. ബഹ്റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അബൂബക്കർ ലത്വീഫി കൊടുവള്ളി (പ്രസിഡണ്ട് ), ഷാനവാസ് മദനി കാസർഗോഡ് (ജനറൽ സിക്രട്ടറി), മുസ്ഥഫ ഹാജി കണ്ണപുരം (ഫിനാൻസ് സിക്രട്ടറി) എന്നിവർ മുഖ്യഭാരവാഹികളായ പുതിയ കമ്മിറ്റിയിൽ ഡപ്യൂട്ടി പ്രസിഡണ്ടുമാരായി ഉസ്മാൻ സഖാഫി തളിപറമ്പ്, അബ്ദുൽ സലാം മുസ്ലാർ കോട്ടക്കൽ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവരെയും സെക്രട്ടറിമാരായി ഷംസുദ്ധീൻ പൂക്കയിൽ , ഷമീർ പന്നൂർ , ഫൈസൽ ചെറുവണ്ണൂർ , നൗഫൽ മയ്യേരി, റഫീഖ് ലത്വീഫി വരവൂർ, അബ്ദുറഹ്മാൻ ചെക്യാട്, ശിഹാബുദ്ധീൻ സിദ്ദീഖി , നൗഷാദ് മുട്ടുംതല , അബ്ദുസ്സമദ് കാക്കടവ് , സിയാദ് വളപട്ടണ , സി.എച്ച് അഷ്റഫ് എന്നിവരെയും തിരെഞ്ഞടുത്തു. അഡ്വ: എം.സി.അബ്ദുൽ കരീം, കെ.സി സൈനുദ്ധീൻ സഖാഫി, പി.എം. സുലെ മാൻ ഹാജി എന്നിവർ ക്യാബിനറ്റ് അംഗങ്ങളാണ്. 'തല ഉയർത്തി നിൽക്കാം' എന്ന ശീർഷകത്തിൽ ഒരു മാസം നീണ്ടു നിന്ന മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി യൂണിറ്റ്, റീജിയൻ കൗൺസിലുകൾ പൂർത്തിയാക്കിയ ശേഷം നടന്ന നാഷണൽ വാർഷിക കൗൺസിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സിക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഐ.സി എഫ്. ഇന്റർനാഷനൽ വൈസ് പ്രസിഡണ്ട് സുബൈർ സാഖാഫി കോട്ടയം പുന:സംഘടനക്ക് നേതൃത്വം നൽകി. കെ സി സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. ശമീർ പന്നൂർ പ്രവർത്തന റിപ്പോർട്ടും കെ. പി. മുസ്ഥഫ ഹാജി സാമ്പത്തിക റിപ്പോർട്ടും നജീബ് തൊടുപുഴ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ: എം.സി. അബ്ദുൽ കരീം സ്വാഗതവും ഷാനവാസ് മദനി നന്ദിയും പറഞ്ഞു.
ZDXVCXZ