ഗ്ലോബൽ തിക്കോടിയൻസ് ഫോറം; മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു

ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന്റെ മെംബർഷിപ് കാമ്പയിൻ വെസ്റ്റ് റിഫ റോയൽ കോർട്ട് മജ്‍ലിസിൽ ആരംഭിച്ചു. പ്രസിഡൻറ് രാധാകൃഷ്ണൻ എ.കെ അധ്യക്ഷത വഹിച്ച കാമ്പയിൻ ജാബിർ വൈദ്യരകത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജി സത്യൻ സ്വാഗതവും പറഞ്ഞു.ജി.ടി.എഫ് മെംബർഷിപ് സെക്രട്ടറി ഗോപി പി. മെംബർഷിപ് ഫോം പ്രേമൻ വി.കെക്ക് നൽകിക്കൊണ്ട് മെംബർഷിപ് കാമ്പയിന് തുടക്കംകുറിച്ചു.
ബഹ്റൈന്റെ വിവിധയിടങ്ങളിലുള്ള നിലവിൽ അംഗത്വമെടുക്കാത്ത മുഴുവൻ തിക്കോടിക്കാരെയും കണ്ടെത്തി ജി.ടി.എഫിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാമ്പയിന് ജിതേഷ് ശ്രീരാഗ്, ജസീർ അഹമ്മദ്, ഗഫൂർ കളത്തിൽ, ബൈജു തയ്യിൽ, ശ്രീജില ബൈജു, സാജിത്, റജില സാജിത് എം സി, രോഷ്‌നാര അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി.
FGDDDSDEADA