ബഹറൈനിൽ പുരുഷന്മാർക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി നൽകണം; നിർദേശിച്ച് എംപിമാർ


സർക്കാർ ഉദ്യോഗസ്ഥരായ പുരുഷന്മാർക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി നൽകാൻ പാർലിമെന്റ് എംപിമാർ നിർദേശം നൽകി. എം.പി ജലാൽ കാദം അൽ മഹ്ഫൂദാണ് പിതൃത്വ അവധി നിർദേശവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന പ്രതിവാര പാർലമെൻറ് സമ്മേളനത്തിൽ വിഷയം ചർച്ചക്കും വോട്ടിനുമിടും. നിലവിൽ പുരുഷ ജീവനക്കാർക്ക് കുട്ടികൾ ജനിക്കുമ്പോൾ ഒരു ദിവസം മാത്രമേ അവധി അനുവദിക്കുന്നുള്ളൂവെന്ന് പറഞ്ഞ എംപി, പ്രസവ തീയതി മുതൽ സ്ത്രീകൾക്ക് രണ്ട് മാസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടെന്നും സൂചിപ്പിച്ചു. കഴിഞ്ഞ വർഷം സൗദി അറേബ്യ മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഇത് ബഹ്റൈനിലും നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിർദേശം പ്രാവർത്തകമല്ല എന്നാണ് സിവിൽ സർവീസ് കമ്മീഷൻ്റെ അഭിപ്രായം.

article-image

ADFSFADSAFSD

You might also like

Most Viewed