2020 വധൂ-വരന്മാർക്ക് മാംഗല്യമൊരുക്കി ബഹ്റൈൻ സർവകലാശാല

ബഹ്റൈനിലെ ഏറ്റവും വലിയ സമൂഹവിവാഹത്തിന് സാക്ഷിയായി സാഖിറിലെ ബഹ്റൈൻ സർവകലാശാല. യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന 13ാമത് സമൂഹവിവാഹത്തിൽ 2020 വധൂ-വരന്മാർക്കാണ് മംഗല്യമൊരുക്കിയത്. ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ ഫൗണ്ടേഷൻ, റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്റൈൻ യുവജനങ്ങളിൽ സ്ഥിരതയുള്ള കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ പിന്തുണച്ചതിന് ആർ.എച്ച്.എഫിൻറെ ഓണററി പ്രസിഡൻറ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്കും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ശൈഖ് നാസർ നന്ദി പറഞ്ഞു.
adssdsdgadefade