ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്കാരം നേടി ബഹ്റൈൻ മലയാളി പ്രവാസി


ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്കാരം നേടി ബഹ്റൈൻ മലയാളി പ്രവാസി. കവിതാ വിഭാഗത്തിലെ പുരസ്കാരമാണ് കോഴിക്കോട് വടകര ഓർക്കാട്ടേരി സ്വദേശി യഹിയാ മുഹമ്മദിനെ തേടിയെത്തിയത്. പ്രണയത്തെയും ദാമ്പത്യത്തെയും ഈ കാലമുന്നയിക്കുന്ന രാഷ്ട്രീയത്തെയും ശക്തമായി പ്രതിപാദിച്ച 'നാർസിസസ്' എന്ന കവിതാ സമാഹാരമാണ് അവാർഡിനർഹമായത്. മനാമ ബാബ് അൽ ബഹ്റൈനിലെ ഒരു കഫ്തീരയയിലെ ജോലിക്കാരനായ യഹിയ എട്ടു വർഷം മുമ്പാണ് ബഹ്റൈൻ പ്രവാസിയായത്. ഈ കാലത്തിനിടയിൽ ആറോളം പുസ്തകങ്ങൾക്ക് യഹിയ രചന നിർവഹിച്ചിട്ടുണ്ട്. യുവധാര യുവസാഹിത്യ പുരസ്ക്കാരം , ഹബീബ് റഹ്മാൻ അവാർഡ്, ബഹ്റൈൻ വിശ്വകലാ പുരസ്ക്കാരം , ടാഗോർ ഇൻറർനാഷനൽ അവാർഡ് , ഗോൾഡൻ പെൻ എന്നിവയാണ് യഹിയാ മുഹമ്മദ് നേടിയ മറ്റ് അവാർഡുകൾ.

article-image

sfgsdeswdesw

You might also like

Most Viewed