ബിഡികെ- എസ്ഒഎസ്- ഐസിഎഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, സയൻസ് ഓഫ് സ്പിരിച്ചുവാലിറ്റി (എസ്ഒഎസ്), ഐസിഎഐ ബഹ്‌റൈൻ ചാപ്റ്റർ എന്നിവരുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 110 ഓളം പേര് ക്യാമ്പിൽ രക്തം നൽകി.

ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രഷർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡണ്ട് രമ്യ ഗിരീഷ്, ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ,
ക്യാമ്പ് കോഓർഡിനേറ്റർ സലീന റാഫി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, ഗിരീഷ് ആർ.ജെ, ഫാത്തിമ സഹല , അബ്ദുൽ നഫീഹ് എന്നിവരും, എസ്ഒഎസ് പ്രതിനിധികളായ പങ്കജ് കെ രജനി, ഖുശ്ബു വാഗ്നാനി ഐസിഎഐ ചെയർപേഴ്സൺ വിവേക് ഗുപ്ത, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ വിക്കി വാൾക്കർ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

article-image

dssaas

You might also like

Most Viewed