ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ പ്രീ റമദാൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ പ്രീ റമദാൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. മനാമ സെൻട്രലിലുള്ള അൽ ഹിലാൽ മെഡിക്കൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ക്ലാസ്സിന് ഇൻറ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ നൗഫൽ നസറുദ്ദീൻ നേതൃത്വം നൽകി.
അംഗങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. മൈത്രി പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, ജോയിന്റ് സെക്രട്ടറി ഷബീർ അലി, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെമ്പർ ഷിപ്പ് കൺവീനർമാരായ അബ്ദുൽ സലിം, റജബുദ്ദീൻ, മുൻ പ്രസിഡന്റ് ഷിബു പത്തനം തിട്ട,ഡോക്ടർ നാഫിയ നൗഷാദ്, അൽ ഹിലാൽ മാർക്കറ്റിംഗ് മാനേജർ നൗഫൽ എന്നിവർ ആശംസകൾ നേർന്നു. ട്രെഷർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി.
cfghgch