ബഹ്റൈൻ പ്രതിഭ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖലക്ക് കീഴിലെ മുഹറഖ് യൂണിറ്റ് അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ജീവിത ശൈലി രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകൾ, ഡോക്ടറുടെ സൗജന്യ പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. പ്രവാസികൾക്കുള്ള കേരളസർക്കാരിന്റെ നോർക്ക ക്ഷേമനിധി കാർഡുകൾക്കുള്ള രജിസ്ട്രേഷനും മെഡിക്കൽ ക്യാമ്പിനൊപ്പം സംഘടിപ്പിച്ചു.
ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി വി നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രഘുനാഥ് അധ്യക്ഷനായിരുന്നു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, മേഖല സെക്രട്ടറി ബിനു കരുണാകരൻ, ഹെല്പ് ലൈൻ കൺവീനർ ജയേഷ്, അൽ ഹിലാൽ ഹോസ്പിറ്റൽ ഓപ്പറേഷൻസ് അസ്സിസ്റ്റന്റ് മാനേജർ വിഷ്ണു ഭുവനേശ്വരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഹോസ്പിറ്റലിനുള്ള ഉപഹാരം പ്രതിഭ ഹെല്പ് ലൈൻ കൺവീനർ ജയേഷ് അൽ ഹിലാൽ മുഹറഖ് ബ്രാഞ്ച് മാർക്കറ്റിംഗ് ഹെഡ് മുനവിർ ഫൈറൂസിനു കൈമാറി. നൂറ്റി അൻപതോളം പേർ സൗജന്യ മെഡിക്കൽ ക്യാമ്പസിന്റെ സേവനം പ്രയോജനപ്പെടുത്തി.
dfsdf