ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററും ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററും ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 67 പേർ രക്തം ദാനം ചെയ്തു.
ഇടപ്പാളയം പ്രസിഡണ്ട് വിനീഷ് കേശവൻ, സെക്രട്ടറി ഷമീല, ട്രെഷറർ ശിവ പ്രസാദ്, ഹെൽപ് ഡസ്‌ക്ക് കൺവീനർ രതീഷ് സുകുമാരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശാഹുൽ, ഫൈസൽ അനോടിയിൽ, മുരളീധരൻ, ബിഡികെ ചെയർമാൻ കെ.ടി സലിം, പ്രസിഡന്റ് റോജി ജോൺ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർ നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അസീസ് പള്ളം, ഗിരീഷ് കെവി, പ്രസാദ്, സെന്തിൽ എന്നിവർ നേതൃത്വം നൽകി.
dfgdfg
xfbb