പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ 2025 - 2026 വർഷത്തെ ഭരണസമിതിയെ തെരഞ്ഞെടുത്തു

ബഹ്റൈനിലെ പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ 2025 - 2026 വർഷത്തെ ഭരണസമിതിയെ തെരഞ്ഞെടുത്തു. ബിനു ബിജു പ്രസിഡണ്ടായും, ബിജു കെ പി ജനറൽ സെക്രട്ടറിയായും, ജോസഫ് വിഎം ട്രഷററായുമുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. പിജിഎഫിന്റെ ആദ്യ വനിത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബിനു ബിജു, പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ്.
പിജിഎഫിന്റെ തന്നെ വൈസ് പ്രസിഡണ്ട്, മലയാളം പാഠശാല പ്രിൻസിപ്പൽ, വിവിധ പരിശീലന പരിപാടികളുടെ മെന്റർ, കോർഡിനേറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബിനു ബിജു ഇപ്പോൾ സൈക്കോളജിയിൽ മാസ്റ്റേഴ്സ് പഠനം നടത്തികൊണ്ടിരിക്കുകയാണ്.
അനിൽ കുമാർ സി എസ്‍ (വൈസ് പ്രസിഡണ്ട്, പബ്ലിക്ക് റിലേഷൻസ്), സുധീർ എൻ പി (വൈസ് പ്രസിഡണ്ട്, മെമ്പേർസ് വെൽഫെയർ), ജെയിംസ് ഫിലിപ്പ് (സെക്രട്ടറി, പബ്ലിക്ക് റിലേഷൻസ്), മുഹമ്മദ് റഫീഖ് (സെക്രട്ടറി, മെമ്പേർസ് വെൽഫെയർ), വൽസലൻ സി വി (ജോയിന്റ് ട്രഷറർ), അനന്തകൃഷ്ണൻ, അശ്വതി ഹരീഷ്, റോസ് ലാസർ, രശ്മി എസ് നായർ, റസീല മുഹമ്മദ്, ജീമോൾ ബൈജു, കവിത ജ്യോതിഷ് (എക്സ്കോം അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഡോ ജോൺ പനക്കൽ ചെയർമാനായും, പ്രദീപ് പുറവങ്കര, വർക്കിങ്ങ് ചെയർമാനായുമുള്ള പതിനാറംഗ അഡ്വൈസറി ബോർഡും നിലവിൽ വന്നു.
ets