കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു


കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. മനാമ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ  ഇന്ത്യൻ സ്ഥാനപതി, വിനോദ് കെ. ജേക്കബ് മുഖ്യ അതിഥിയായി പങ്കെടുത്തു.

കെ.എസ്.സി.എ. ജനറൽ സെക്രട്ടറി, അനിൽ പിള്ള സ്വാഗതം രേഖപ്പെടുത്തിയ യോഗത്തിൽ പ്രസിഡന്റ്‌ രാജേഷ് നമ്പ്യാറിന്റെ അധ്യക്ഷത വഹിച്ചു. പുതിയ ഭരണസമിതിയുടേയും, ലേഡീസ് വിങ്ങിന്റെയും സ്ഥനാരോഹണചടങ്ങുകളും ഇതോടൊപ്പം നടന്നു. മന്നത്തു പദ്മനാഭന്റെ സ്മരണാർത്ഥം നൽകുന്ന മന്നം അവാർഡ് ബഹ്‌റൈനിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെ. എസ്. മേനോന് സമ്മാനിച്ചു. 

article-image

പാവപ്പെട്ടവർക്ക് നിരവധി വീടുകൾ വെച്ചുനൽകിയിട്ടുള്ള ബഹ്‌റൈൻ കേരളീയ സമാജത്തിനി ലഭിച്ച സേവാ രത്‌ന പുരസ്‌കാരം സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

75 വർഷമായി വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനം കാഴ്ചവെച്ചിട്ടുള്ള ഇന്ത്യൻ സ്കൂൾ ബഹ്‌റൈനുള്ള ഗ്യാൻദീപ് പുരസ്കാരം ചെയർമാൻ, അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ്, പ്രിൻസിപ്പാൾ, പി. വി. പളനിസ്വാമി എന്നിവർക്ക് സമ്മാനിച്ചു.

 

 

article-image

യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ പ്രിൻസിപ്പാളും, ഡയറക്ടറുമായ അഡ്വക്കേറ്റ് സുജ ജെ. പി. മേനോന് കർമ്മശ്രീ പുരസ്കാരവും, സോപാനം വാദ്യ കലസംഘത്തിന്റെ ഗുരു മേളരത്‌നം സന്തോഷ്‌ കൈലാസിന് വാദ്യ കലാശ്രീ പുരസ്കാരവും ഏറ്റുവാങ്ങി.

തുടർന്ന്  ഗായിക സ്വർണ കെ. എസ്. നയിച്ച ഗാനമേളയും, ബഹ്‌റിനിലെ പ്രഗത്ഭ കലാപ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. വൈസ് പ്രസിഡന്റ്‌ അനിൽകുമാർ യു. കെ. നന്ദി രേഖപ്പെടുത്തി.

article-image

sszfdf

You might also like

Most Viewed