ബഹ്റൈൻ കായികദിനം സമുചിതമായി ആഘോഷിച്ചു

ബഹ്റൈൻ കായികദിനം സമുചിതമായി ആഘോഷിച്ചു. ജനറൽ സ്പോർട്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹറഖിലെ സമാ ബേ പാർക്കിൽ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനും ജനറൽ സ്പോർട് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന ആഘേഷ പരിപാടികളിൽ വ്യത്യസ്ത കായികയിന മത്സരങ്ങളും ഉണ്ടായിരുന്നു. 30ലധികം കായികയിനങ്ങളിലായി വിവിധ മത്സരങ്ങൾ, മാരത്തൺ, ഒബ്സ്റ്റക്കിൾ ചലഞ്ച്, ക്രോസ്ഫിറ്റ് ചാമ്പ്യൻഷിപ്, ഇ-സ്പോർട്സ്, സൈക്ലിങ് ടൂർ എന്നിവയിലുൾപ്പെടെ മത്സരാർഥികൾ മാറ്റുരച്ചു.
കൂടാതെ വിനോദ പരിപാടികൾ, സംഗീതവേദികൾ, ഫുഡ് കോർട്ടുകൾ, ഇൻട്രാക്ടീവ് വേദികൾ എന്നിവയും കായികദിന ആഘോഷപരിപാടികളെ ശ്രദ്ധേയമാക്കി. കായികദിനത്തിൽ പകുതിദിന അവധി നൽകി മന്ത്രാലങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് കായികദിന ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു.
sdf