ടീം ശ്രേഷ്ഠ ബഹ്‌റൈൻ പ്രതിമാസ പ്രഭാതഭക്ഷണ വിതരണം ഈ മാസവും നടത്തി


ബഹ്‌റൈനിലെ കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്‌റൈൻ ഈ വർഷത്തെ രണ്ടാമത്തെ പ്രഭാതഭക്ഷണ വിതരണ പരിപാടി ഫെബ്രുവരി 21-ന് വിജയകരമായി സംഘടിപ്പിച്ചു. പ്രഭാതഭക്ഷണ കിറ്റുകൾ ഗുദേബിയ, ബുസൈറ്റീൻ, ബുദ്ധയ, ട്യൂബ്ലി, ജൂഫൈർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലായി ടീം ശ്രേഷ്ഠയുടെ അംഗങ്ങൾ തന്നെ വിതരണം ചെയ്തു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഓരോ മാസവും ഈ സേവനം തുടരുമെന്ന് ടീം ശ്രേഷ്ഠ ബഹ്‌റൈൻ അറിയിച്ചു. വരും മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സംരംഭം വ്യാപിപ്പിക്കുമെന്നും റമദാൻ മാസത്തിൽ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

പരിപാടിയിൽ സഹകരിച്ച എല്ലാ കുടുംബങ്ങളോടും  ടീം ശ്രേഷ്ഠ നന്ദി അറിയിച്ചു.

You might also like

Most Viewed