തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ റമദാൻ ടെന്റിന്റെ ഉദ്ഘാടനം നാളെ

തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ ഉമ്മുൽഹസ്സം കിംഗ് ഖാലിദ് മസ്ജിദിനോട് ചേർന്ന് ഒരുക്കുന്ന റമദാൻ ടെന്റിന്റെ ഉദ്ഘാടനം നാളെ രാത്രി ഇശാ നമസ്ക്കാരത്തിന് ശേഷം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് നടക്കുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണ പരമ്പരയിൽ “റമദാനിനോരുങ്ങുമ്പോൾ” എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുൽ ജബ്ബാർ അൽ മദീനി നടത്തുന്ന പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.
വിശാലമായ പാർക്കിങ് സൗകര്യവും, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
zsdff