വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പും റിഫാ ഏരിയയുടെ പ്രവർത്തന ഉദ്ഘാടനവും നടത്തി

വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പും റിഫാ ഏരിയ പ്രവർത്തന ഉദ്ഘാടനവും സംഘടിപ്പിച്ചു. റിഫയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 200 പേർ പങ്കെടുത്തു.
ഏരിയ പ്രസിഡന്റ് പ്രസന്ന കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ജയൻ കെ നായർ സ്വാഗതം പറഞ്ഞു. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ കെ ആർ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കലാകാരനും അധ്യാപകനുമായ സന്തോഷ് പോരുവഴി വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മിറ്റിയുടെ 2025-26 വർഷങ്ങളിലേക്കുള്ള പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജോയിൻ സെക്രട്ടറി ഗിരീഷ് കുമാർ, ട്രഷറർ ബോണി മുളപ്പാംപള്ളിൽ, വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, ചാരിറ്റി വിങ്ങ് സെക്രട്ടറി അജിത് കുമാർ, മെമ്പർഷിപ്പ് സെക്രട്ടറി സന്തോഷ് ബാബു, സ്പോർട്സ് വിങ്ങ് കൺവീനർ ഗിരീഷ് ബാബു, ഏരിയ ജോയിൻ സെക്രട്ടറി അജീഷ്, അൽ ഹിലാൽ ഹോസ്പിറ്റൽ കോ -ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ലേഡീസ് വിങ്ങ് ചീഫ് കോ - ഓർഡിനേറ്റർ രശ്മി അനൂപ് ചടങ്ങിൽ അവതാരിക ആയിരുന്നു.റിഫാ ഏരിയ ട്രഷറർ അനുരാജ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
asdasd