തകർന്നു വീഴാനായതും കാലപ്പഴക്കം ചെന്നതുമായ കെട്ടിടങ്ങളിൽ പരിശോധനക്കും അറ്റകുറ്റപ്പണികൾക്കും സ്പെഷൽ ടാസ്ക് ഫോഴ്സിനെ നിയമിക്കാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം


ബഹ്റൈനിലെ തകർന്നു വീഴാനായതും കാലപ്പഴക്കം ചെന്നതുമായ കെട്ടിടങ്ങളിൽ പരിശോധനക്കും അറ്റകുറ്റപ്പണികൾക്കും സ്പെഷൽ ടാസ്ക് ഫോഴ്സിനെ നിയമിക്കാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി.

അപകടമുണ്ടാകാൻ സാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തി ഉടമസ്ഥർക്ക് അവബോധം നൽകുക എന്നതാണ് നിർദേശത്തിൻറെ ലക്ഷ്യം. പഴക്കം ചെന്ന കെട്ടിടങ്ങളും വീടുകളും തകർന്നുവീഴുമെന്ന ആശങ്ക വർധിച്ച സാഹചര്യത്തിലാണ് പുതിയ നിർദേശവുമായി എം.പിമാർ രംഗത്തെത്തിയത്.

ഭവന മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരെയും സിവിൽ സൊസൈറ്റി പ്രതിനിധികളെയും സർട്ടിഫൈഡ് എൻജിനീയർമാരെയും ഉൾപ്പെടുത്തിയുള്ള മൾട്ടി ഏജൻസി ടാസ്ക് ഫോഴ്സിനെയാണ് എം.പിമാരായ ഖാലിദ് ബുഐനക്, സൈനബ് അബ്ദുൽ അമീർ, ഹിഷാം അൽ അവാദി, മുഹമ്മദ് അൽ മറാഫി, വലീദ് അൽ ദോസരി എന്നിവർ ആവശ്യപ്പെട്ടത്.

അപകട സാധ്യതയുള്ള കെട്ടിടങ്ങൾ, പഴക്കം, നിലവിലെ സ്ഥിതി, പൊതുസുരക്ഷക്കുള്ള ഭീഷണി തുടങ്ങിയവയെല്ലാം വിലയിരുത്തുന്നതിനും തീരുമാനമെടുക്കാനും നിർദിഷ്ട ടാസ്ക് ഫോഴ്സിന് സാധ്യമാകും.

article-image

fsdf

You might also like

Most Viewed