റമദാൻ സഹായങ്ങൾ വിതരണം ചെയ്യാൻ നിർദ്ദേശം നൽകി ബഹ്‌റൈൻ രാജാവ്


റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന എല്ലാ കുടുംബങ്ങൾക്കും റമദാൻ സഹായങ്ങൾ വിതരണം ചെയ്യാൻ നിർദ്ദേശം നൽകി ബഹ്‌റൈൻ രാജാവ്.

വിശുദ്ധ റമദാൻ മാസത്തിൽ അർഹരായ കുടുംബങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് നിർദ്ദേശം.

റമദാനിന് മുന്നോടിയായി അർഹരായ കുടുംബങ്ങളെ സഹായിക്കാനുള്ള ബഹ്‌റൈന്റെ പ്രതിജ്ഞാബദ്ധതയെയും ഉദാരമായ കരുതലിനും ഹ്യൂമാനിറ്റേറിയൻ വർക്ക്സ് ആന്ഡ് യൂത്ത് അഫയേഴ്സ് പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ നന്ദി രേഖപ്പെടുത്തി.

article-image

zfzd

You might also like

Most Viewed