പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്റർ ശൈത്യകാല ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈനിലെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്റർ ശൈത്യകാല ക്യാമ്പ് സംഘടിപ്പിച്ചു. സഖീറിൽ വെച്ച് നടന്ന പരിപാടിയിൽ നൂറിലധികം പേർ പങ്കെടുത്തു.
അംഗങ്ങൾക്കായി നിരവധി മത്സരങ്ങളും ഒരുക്കിയിരുന്നു. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു.
പാക്ട് ഭാരവാഹികളായ സുഭാഷ് മേനോൻ, ജഗദീഷ് കുമാർ, രാംദാസ് നായർ, അനിൽ കുമാർ, സൽമാനുൽ ഫാരിസ്, ഉഷ സുരേഷ്, രാമനുണ്ണി കോടൂർ, അനിൽ മണ്ണിൽ, വിനോദ് എരത്ത്, സുരേഷ്, ബാബു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ട്രഷറർ മൂർത്തി നൂറാനി നന്ദി രേഖപ്പെടുത്തി.
്ിുി്ു